കാസർഗോട്ട് ശ്രീകാന്ത് തുടരും, കണ്ണൂരിൽ എന്‍. ഹരിദാസ്
Monday, February 24, 2020 3:26 AM IST
കണ്ണൂര്‍/കാസർഗോഡ്: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റായി തലശേരി സ്വദേശി എന്‍. ഹരിദാസിനെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നാമ നിര്ദേശംചെയ്തു. കാസർഗോട്ട് ജില്ലാ പ്രസിഡന്റായി കെ. ശ്രീകാന്ത് തുടരും.
ബിജെപി ബൂത്ത് പ്രസിഡൻയി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഹരിദാസ് നിലവില്‍ ജില്ലാ സെക്രട്ടറിയാണ്. ബിജെപി ബൂത്ത് പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി മെമ്പർ എന്നീ ചുമതലകള്‍വഹിച്ചു. 2005 മുതൽ അഞ്ചുവർഷം തലശേരി നഗരസഭ കൗണ്‍സിലറായിരുന്നു. പാനൂർ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്‍ഡറി സ്ക്കൂള് മലയാളം അധ്യാപിക വന്ദനയാണ് ഭാര്യ. മാഹി ചെമ്പ്ര കേന്ദ്രീയ വിദ്യാലയം മൂന്നാം ക്ലാസ് വിദ്യാഥി ശിഖ ഏക മകളാണ്. തലശേരി തിരുവങ്ങാടാണ് താമസം.
കാസർഗോഡ് ജില്ലാപഞ്ചായത്ത് അംഗമായ ശ്രീകാന്ത് എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കാസര്‍ഗോഡ് ഗവ. കോളജില്‍നിന്ന് പ്രീഡിഗ്രിയും മംഗളൂരു എസ്ഡിഎം ലോ കോളജില്‍നിന്ന് എൽഎൽബിയും. 2000-2001ല്‍ ബിജെപി ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, തുടര്‍ന്ന് യുവമോര്‍ച്ച ഉദുമ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 2010 മുതല്‍ ബിജെപി ജില്ലാ ജനറല്‍സെക്രട്ടറിയും പിന്നീട് ജില്ലാ പ്രസിഡന്റുമായി. ജില്ലാ പഞ്ചായത്ത് എടനീർ ഡിവിഷനില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പരേതനായ തൃക്കണ്ണാട് വാസുദേവ അരളിത്തായയുടെയും യശോദയുടെയും മകനാണ്. കമലശ്രീയാണ് ഭാര്യ. അനിരുദ്ധ്, അനഘ എന്നിവർ മക്കളാണ്.