കട്ടപ്പന സിഐക്കു സസ്പെന്ഷന്
Tuesday, February 25, 2020 12:28 AM IST
കട്ടപ്പന: അഞ്ചംഗ കുടുംബത്തിനു നേരേ അതിക്രമം നടത്തിയെന്ന ആരോപണത്തിൽ കട്ടപ്പന സിഐ അനില്‍ കുമാറിനു സസ്പെന്ഷന്. സ്പെഷല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജിയുടേതാണ് നടപടി.
കൈക്കുഞ്ഞുമായി ആശുപത്രിയില്‍ പോയി മടങ്ങിയ കുടുംബത്തെ വാക്കുതർക്കത്തെത്തുടർന്നു സ്റ്റേഷനിൽ മര്‍ദിച്ച സംഭവത്തിലാണു നടപടി.
കിഴക്കേമഠത്തില്‍ കൃപമോന്‍, കൃപമോള്‍, കൃഷ്ണന്‍കുട്ടി, വല്‍സമ്മ, അഭിജിത്ത് എന്നിവര്‍ക്കു നേരെയായിരുന്നു സിഐയുടെ അതിക്രമം.