മലയാളം പഠിക്കാം, വിരസതയകറ്റാം, മത്സരത്തിൽ പങ്കെടുക്കാം
Sunday, March 29, 2020 12:00 AM IST
തിരുവനന്തപുരം: കോവിഡ്ജാഗ്രതയുടെ ഭാഗമായി വീടുകളിൽ കഴിയുന്നവർക്കു മാതൃഭാഷാ പഠനം തുടരുന്നതിനും കുട്ടികളുടെ വിരസതയകറ്റാനും മലയാളം മിഷൻ ഒാൺലൈൻ പരിപാടികൾ. ചിത്രരചന, ഉപന്യാസ രചന, കവിതാരചന, കഥാരചന തുടങ്ങി സർഗശേഷി വളർത്തുന്ന മത്സരങ്ങളും ഓൺലൈനിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി മലയാളം മിഷൻ സംഘടിപ്പിക്കും.
വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് അഞ്ചു മിനിറ്റിൽ അധികരിക്കാത്ത ആസ്വാദനം ഓഡിയോ / വിഡിയോ / എഴുത്ത് തയാറാക്കി malayalammis [email protected] അയയ്ക്കാം. മലയാളം മിഷൻ ഭാഷാ വ്യാപനദൗത്യവുമായി റേഡിയോ മലയാളം എന്ന ഓൺലൈൻ റേഡിയോയും പ്രവർത്തിക്കുന്നുണ്ട്. മലയാളം മിഷൻ ആപ് ഡൗൺലോഡ് ചെയ്തു ശ്രോതാക്കൾക്കു റേഡിയോ മലയാളം ആസ്വദിക്കാം.