ആശങ്ക വേണ്ടെന്നു മന്ത്രി സുനിൽകുമാർ
Sunday, March 29, 2020 12:39 AM IST
കൊച്ചി: കേരളത്തിലെ ആദ്യ കോവിഡ് 19 മരണം കൊച്ചിയിൽ റിപ്പോർട്ട് ചെയ്തെങ്കിലും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. ഗൾഫിൽനിന്ന് എത്തിയ 69 കാരനായ മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദവും മൂലമുള്ള തീവ്രമായ ആരോഗ്യപ്രശ്നങ്ങളാണ് ഇദ്ദേഹത്തിന്റെ മരണത്തിനു വഴിവച്ചതെന്നും മന്ത്രി പറഞ്ഞു.