അവശ്യസാധനങ്ങളുടെ സംഭരണവും വിതരണവും: ഓണ്‍ലൈന്‍ ഡാഷ് ബോര്‍ഡുമായി ഐഐഐടി എംകെ
Tuesday, April 7, 2020 11:18 PM IST
തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ സംഭരണവും വിതരണ ശൃംഘലയും പ്രതിപാദിക്കുന്ന ഓണ്‍ലൈന്‍ ഡാഷ് ബോര്‍ഡ് ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്കേരള വികസിപ്പിച്ചെടുത്തു. ഇതിലൂടെ ജില്ലകള്‍ തോറുമുള്ള അവശ്യ സാധനങ്ങളുടെ സംഭരണവും വിതരണവും സര്‍ക്കാരിന് ഓണ്‍ലൈനായി നിരീക്ഷിക്കാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sims.kerala.gov.in.