നെടുന്പാശേരിയിൽനിന്ന് ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു
Tuesday, May 26, 2020 12:51 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ലോ​​ക്ക് ഡൗ​​​ണി​​​നെ​​ത്തു​​​ട​​​ര്‍​ന്ന്‍ നി​​​ര്‍​ത്തി​​വ​​​ച്ചി​​​രു​​​ന്ന കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര സ​​​ര്‍​വീ​​​സു​​​ക​​​ള്‍ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.10ന് 42 ​​യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ​ബം​​​ഗ​​​ളു​​​രു​​​വി​​​ല്‍ നി​​​ന്നു​​​ള്ള എ​​​യ​​​ര്‍ ഏ​​​ഷ്യ വി​​​മാ​​​ന​​​മാ​​​ണ് ആ​​​ദ്യം നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ‌

ഇ​​​തു​​​ള്‍​പ്പെ​​​ടെ എ​​​ട്ടു വി​​​മാ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തു​​​ക​​​യും ഒ​​​ന്‍​പ​​​ത് വി​​​മാ​​​ന​​​ങ്ങ​​​ള്‍ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​രു, പൂ​​​ന, ഡ​​​ല്‍​ഹി, ചെ​​​ന്നൈ, മും​​​ബൈ സെ​​​ക്ട​​​റു​​​ക​​​ളി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ വി​​​മാ​​​ന​​​ങ്ങ​​​ള്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്. മൈ​​​സൂ​​​ര്‍, മും​​​ബൈ, ബം​​​ഗ​​​ളൂ​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഷെ​​​ഡ്യൂ​​​ള്‍ ചെ​​​യ്തി​​​രു​​​ന്ന ഓ​​​രോ വി​​​മാ​​​ന​​​ങ്ങ​​​ള്‍ റ​​​ദ്ദാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.