കേരള സിബിസിഎസ്എസ് ആറാം സെമസ്റ്റർ പരീക്ഷകൾ ജൂണ്‍ രണ്ടു മുതൽ
Wednesday, May 27, 2020 11:54 PM IST
തിരുവനന്തപുരം: കേരള സർവകലാശാല സിബിസിഎസ്എസ് ആറാം സെമസ്റ്റർ പരീക്ഷകൾ ജൂണ്‍ രണ്ടിന് ആരംഭിക്കും. ലോക്ഡൗണ്‍ മൂലം യാത്രാക്ലേശം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ തന്നെ പരീക്ഷ എഴുതുന്നതിനു വേണ്ടി സർവകലാശാല പരിധിക്കു പുറത്ത് പത്തും ലക്ഷദ്വീപിലെ വിദ്യാർഥികൾക്കായി കവരത്തിയിലും ഉൾപ്പെടെ പതിനൊന്ന് പരീക്ഷാകേന്ദ്രങ്ങൾ സർവകലാശാല സജ്ജീകരിച്ചു.