ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തന ലാഭത്തില്‍ 27 ശതമാനം വര്‍ധന
Friday, May 29, 2020 12:22 AM IST
കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2019-20 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 27 ശതമാനം വര്‍ധിച്ചു 959.31 കോടി രൂപയിലെത്തി. മൊത്തം വരുമാനം 19.28 ശതമാനം വര്‍ധിച്ചു 4,107.95 കോടിയായി. മുന്വര്ഷത്തെയപേക്ഷിച്ചു മൊത്ത നിഷ്ക്രിയ ആസ്തി എട്ടു പോയിന്റുകള്‍ കുറഞ്ഞ് 2.84 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 17 പോയിന്റുകള്‍ കുറഞ്ഞ് 1.31 ശതമാനവും ആയതോടെ ആസ്തി ഗുണമേന്മയിലും പുരോഗതി കൈവരിച്ചു.