കോവിഡ്: മലയാളി റിയാദിൽ മരിച്ചു
Saturday, May 30, 2020 12:07 AM IST
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് വെള്ളാങ്കല്ലൂർ സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. ബ്ലോക്ക് ജംഗ്ഷനു സമീപം താമസിക്കുന്ന കോരാമുട്ടിപ്പറമ്പിൽ വീട്ടിൽ ബഷീർ (64) ആണ് ബുധനാഴ്ച മരിച്ചത്. കിംഗ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
12 വർഷമായി അവിടെ ഫുഡ് പ്രൊഡക്ട്സ് കമ്പനിയിലെ ജോലിക്കാരനായിരുന്നു. മരണസമയത്തു ഭാര്യയും മകനും റിയാദിൽ ബഷീറിനൊപ്പം ഉണ്ടായിരുന്നു. അഞ്ചുമാസം മുമ്പാണു ഭാര്യയെ സന്ദർശക വീസയിൽ കൊണ്ടുപോയത്. ഭാര്യ: നസീറ. മക്കൾ: ഷൗക്കത്ത്(സൗദി അറേബ്യ), ഷബ്ന. മരുമകൻ: അബ്ദുൾ ഖലീൽ.