എംജി യൂണിവേഴ്സിറ്റിയിൽ ഓണ്‍ലൈൻ ക്ലാസ് തുടങ്ങാൻ നിർദേശം
Monday, June 1, 2020 11:32 PM IST
കോട്ടയം: കോളജുകൾ ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കണമെന്നു വൈസ് ചാൻസലർ പ്രഫ. സാബു തോമസ്. രാവിലെ 8.30നും ഉച്ചകഴിഞ്ഞ് 1.30 ഇടയിലാണ് ക്ലാസുകൾ നടത്തേണ്ടത്. ഓണ്‍ലൈൻ ക്ലാസുകൾക്കായി എൻഐസി വിഡി യോ പ്ലാറ്റ്ഫോം (NIC Vidyo), സൂം(Zoom), ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീം, വെബക്സ് തുടങ്ങിയ വിവിധ വീഡിയോ കോണ്‍ഫറൻസിംഗ് സങ്കേതങ്ങൾ ഉപയോഗിക്കാം. വിദ്യാർഥികളുടെ എണ്ണമനുസരിച്ച് സ്ഥാപനമേധാവികൾ/അധ്യാപകർക്ക് ഓണ്‍ലൈൻ സോഫ്റ്റ്വേർ സംബന്ധിച്ച തീരുമാനമെടുക്കാം.
സംസ്ഥാന കൊളീജിയറ്റ് എജ്യൂക്കേഷന്റെ ഒറൈസ് (ORIC E), അസാപ് (ASAP), ഐസിടി അക്കാദമി എന്നിവയുടെ സാങ്കേതിക സംവിധാനങ്ങൾ ഓണ്‍ലൈൻ പാഠ്യപ്രവർത്തനത്തിനു സൗജന്യമായി ഉപയോഗിക്കാം.
ഈ അധ്യയന വർഷം കോളജുകളിലെ ക്ലാസുകളുടെ സമയക്രമം രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയായിരിക്കും.