എസ്എസ്എൽസി ഫലം ഇന്ന്
Tuesday, June 30, 2020 1:25 AM IST
തിരുവനന്തപുരം: എസ്എസ്എൽസി, ഫലം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പിആർ ചേംബറിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എച്ച്എസ്എൽസി എന്നീ പരീക്ഷകളുടെയും ഫലങ്ങളും പ്രസിദ്ധീകരിക്കും.
http://keralapareekshabhavan.in, http://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ പോർട്ടൽ വഴിയും സഫലം 2020 മൊബൈൽ ആപ് വഴിയും ഫലമറിയാം.
കൂടാതെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ ആപ്പായ പിആർഡി ലൈവിൽ ലഭിക്കും. പ്രഖ്യാപനം നടന്നാലുടൻ ഫലം പിആർഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നന്പർ നൽകിയാൽ വിശദമായ ഫലമറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലുംനിന്ന് പിആർഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കു കൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ, വേഗത്തിൽ ലഭ്യമാകും. കഴിഞ്ഞ വർഷം 41 ലക്ഷത്തിലധികം പേരാണ് പിആർഡി ലൈവ് വഴി ഫലം അറിഞ്ഞത്.