ഇൻകെൽ ഏറ്റെടുത്ത പദ്ധതികളിൽ ന്യൂനത; കിഫ്ബി പദ്ധതികളിൽനിന്ന് ഒഴിവാക്കും
Wednesday, July 1, 2020 12:46 AM IST
തിരുവനന്തപുരം: സർക്കാർ സംരംഭമായ ഇൻകെൽ കിഫ്ബിക്കായി ഏറ്റെടുത്ത പദ്ധതികളിൽ ന്യൂനതയുണ്ടെന്നു കണ്ടെത്തി. വിശദ പഠന റിപ്പോർട്ട് തയാറായി വരുന്ന പദ്ധതികൾ അടക്കമുള്ളവയിൽനിന്നു ഇൻകെലിനെ ഒഴിവാക്കുമെന്നു കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രാഹാം അറിയിച്ചു.
എന്നാൽ, നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന പദ്ധതികളിൽ നിന്ന് ഇൻകെലിനെ ഒഴിവാക്കില്ല. ന്യൂനതകൾ പരിഹരിക്കണമെന്ന് ഇൻകെലിനു നിർദേശം നൽകാൻ കിഫ്ബി യോഗം തീരുമാനിച്ചു.
ആദ്യം തുടങ്ങിയതുപോലെയല്ല, ഇൻകെലിന്റെ കിഫ്ബി പദ്ധതികളുടെ നടത്തിപ്പ്. കിഫ്ബി പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾ ഒരു ന്യൂനതയുമില്ലാതെ നടപ്പാക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.