മാണി സി. കാപ്പൻ മുഖ്യമന്ത്രിയെ കണ്ടു
Wednesday, July 1, 2020 12:46 AM IST
തിരുവനന്തപുരം: യുഡിഎഫിൽനിന്നു പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് എൻസിപി നേതാവ് മാണി സി. കാപ്പൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
നിലവിലെ രാഷ്ട്രീയ സാഹചര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും കാപ്പൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ പാലായിലെ തന്റെ വിജയത്തെ വിലകുറച്ചു കാണാൻ ചില ഇടതു നേതാക്കൾ ശ്രമിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസിലെ ചേരിപ്പോരല്ല തന്റെ വിജയത്തിന് ആധാരം. ഇടതുമുന്നണിയുടെ മികച്ച പ്രവർത്തനംകൊണ്ടാണ് പാലായിൽ വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.