പ്രണബ് ജ്യോതിനാഥിന് ജലവിഭവ സെക്രട്ടറിയുടെ അധിക ചുമതല
Wednesday, July 1, 2020 11:35 PM IST
തിരുവനന്തപുരം: ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥിന് ജലവിഭവ വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ പൂർണ അധിക ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജലവിഭവ സെക്രട്ടറിയായിരുന്ന ഡോ. ബി. അശോകിനെ മാറ്റിയ ഒഴിവിലാണു രണ്ടാഴ്ചയ്ക്കു ശേഷം നിയമനം.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണിക്ക് കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകും.
കേരളാ വാട്ടർ അഥോറിറ്റി മാനേജിംഗ് ഡയറക്ടർ എസ്. വെങ്കിടേശപതിക്ക് ഭൂഗർഭജല വകുപ്പ് ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകും.