ഭിന്നശേഷിക്കാരുടെ പാസ്/സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് നിയമസാധുത
Saturday, July 4, 2020 12:55 AM IST
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെയോ ഇതുമായി ബന്ധപ്പെട്ട് സർക്കാർ തുടർ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയോ ഭിന്നശേഷിക്കാരുടെ നിലവിലുളള/കൈവശമുളള പാസ്/സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് നിയമ സാധുത ഉണ്ടായിരിക്കുമെന്നും ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട എല്ലാവിധ ആനുകൂല്യങ്ങൾക്കും ഇത് ആധികാരികമായി ഉപയോഗിക്കാമെന്നും ഭിന്നശേഷിക്കാർക്കായുളള സംസ്ഥാന കമ്മീഷണർ ഉത്തരവായി.
ലോക്ക് ഡൗൺ കാലയളവിൽ ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട കെഎസ്ആർടിസി യാത്രാ പാസ്സുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിലെ അംഗത്വം പുതുക്കൽ, ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ തുടങ്ങിയവയും ബന്ധപ്പെട്ട മറ്റ് സർട്ടിക്കറ്റുകളും പുതുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഭിന്നശേഷിക്കാർക്കായുളള സംസ്ഥാന കമ്മീഷണറുടെ ശ്രദ്ധയിപ്പെട്ട സഹചര്യത്തിലാണ് നടപടി.