സിനിമാ ചിത്രീകരണം കോടതി തടഞ്ഞു
Saturday, July 4, 2020 12:55 AM IST
കൊച്ചി: സുരേഷ് ഗോപി നായകനായ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന സിനിമയുടെ ചിത്രീകരണം എറണാകുളം ജില്ലാ കോടതി തടഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ നല്കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടുവ. കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.