ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റ് രണ്ടാഴ്ചയ്ക്കകം പുനരാരംഭിക്കും
Saturday, July 4, 2020 2:13 AM IST
കോഴിക്കോട്: ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റ് ഒരാഴ്ചയ്ക്കകം പുനരാരംഭിക്കാന്‍ ട്രാസ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം. ഓണ്‍ലൈന്‍വഴിയായിരിക്കും അപേക്ഷയും പരീക്ഷയും നടത്തുക. ഇതിനായി സാരഥി സോഫ്റ്റ്വെയറില് ആവശ്യമായ ക്രമീകരണം നടത്താനും നിര്‍ദേശമുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷ parivaha n.gov.in എന്ന വെബ്സൈറ്റില്‍ കൂടി സമര്‍പ്പിക്കണം. രേഖകൾ ഒപ്പിട്ട് സ്കാന്‍ചെയ്ത് അപ്ലോഡ് ചെയ്യണം. തീയതികള്‍ അപേക്ഷകന് തെരഞ്ഞെടുക്കാം. എസ്എംഎസ് വഴി പരീക്ഷയ്ക്ക് ഹാജരാകാനുള്ള ഐഡിയും പസ്വേര്ഡും ലഭിക്കുന്നതോടെ പരീക്ഷയ്ക്ക് പങ്കെടുക്കാം. പരീക്ഷാസഹായി mvd. gov.in ല്‍ പ്രസിദ്ധീകരിക്കും.