മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ജന്മദിനം ഇന്ന്
Sunday, July 5, 2020 12:48 AM IST
ചങ്ങനാശേരി: ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ 72-ാം ജന്മദിനം ഇന്ന്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ പ്രാർഥനാപൂർവം ജന്മദിനം ചെലവഴിക്കും. രാവിലെ 6.30ന് ആർച്ച്ബിഷപ്സ് ഹൗസ് ചാപ്പലിൽ വിശുദ്ധകുർബാന അർപ്പിക്കും.
മാർ പെരുന്തോട്ടം സിബിസിഐ ഓഫീസ് ഫോർ ഡയലോഗ് ആൻഡ് എക്യുമെനിസം ചെയർമാനായും സേവനം ചെയ്യുന്നു.