മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്
Tuesday, July 7, 2020 12:36 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടന്നെന്ന അഭ്യൂഹം പരക്കുമ്പോള്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു ഭരണാധികാരിയും നേരിടാത്ത ആരോപണമാണ് പിണറായി നേരിടുന്നത്.
പാഴ്സല്‍ തുറന്നു നോക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ആരാണ് കസ്റ്റംസിനോട് നിര്‍ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.