പു​റ​ത്തു നി​ന്നെ​ത്തി​യ​ത് അ​ഞ്ചു ല​ക്ഷം പേ​ർ; കോ​വി​ഡ് ബാ​ധി​തർ 2384
Wednesday, July 8, 2020 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ക്ഡൗ​​​ണി​​​നു​​ശേ​​​ഷം പു​​​റ​​​ത്തുനി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ എ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​വ​​​രി​​​ൽ 2384 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു. വി​​​ദേ​​​ശ​​​ത്തുനി​​​ന്നെ​​​ത്തി​​​യ 1,85,435 പേ​​​രി​​​ൽ 1489 പേ​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ച​​​പ്പോ​​​ൾ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നെ​​​ത്തി​​​യ 3,14,094 പേ​​​രി​​​ൽ 895 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗ​​​ബാ​​​ധ ഉ​​​ണ്ടാ​​​യ​​​ത്.

പു​റ​ത്തു​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​ത് മ​ല​പ്പു​റ​ത്താ​ണ്- 51,707 പേ​ർ. ക​ണ്ണൂ​രി​ൽ 49,653 പേ​രും എ​റ​ണാ​കു​ള​ത്ത് 47,990 പേ​രും എ​ത്തി. സം​സ്ഥാ​ന ങ്ങ​ളു​ടെ ക​ണ​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ്- 97570. ക​ർ​ണാ​ട​ക​ത്തി​ൽനി​ന്ന് 88,031 പേ​രും മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​നി​ന്ന് 47,970 പേ​രും എ​ത്തി.


വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നു വ​​​ന്ന​​​വ​​​രി​​​ൽ 48.39 ശ​​​ത​​​മാ​​​ന​​​വും യു​​​എ​​​ഇ​​​യി​​​ൽനി​​​ന്നാ​​​ണ് - 89,749 പേ​​​ർ. സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽനി​​​ന്ന് 25,132 പേ​​​രും ഖ​​​ത്ത​​​റി​​​ൽനി​​​ന്ന് 20,285 പേ​​​രും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.