വീടുകളിലും തെരയണം: പി.സി. തോമസ്
Thursday, July 9, 2020 12:34 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ ചില സുപ്രധാന സർക്കാർ വീടുകളിൽ ഉൾപ്പെടെ സ്വപ്നയ്ക്കു വേണ്ടി തെരച്ചിൽ നടത്തണമെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്. പത്തു പ്രാവശ്യമെങ്കിലും ഇതുപോലെ കള്ളക്കടത്ത് നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. ഇതൊക്കെ അന്വേഷിച്ച് കണ്ടു പിടിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.