ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Saturday, July 11, 2020 1:45 AM IST
തിരുവനന്തപുരം: ഐസിഎസ്ഇ (പത്താം ക്ലാസ്) ഐഎസ്സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. ഐസിഎസ്ഇയിൽ 99.34ഉം ഐഎസ്സിയിൽ 96.84ഉം ആണ് വിജയശതമാനം. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 0.79 ശതമാനം കൂടുതലാണ്.
കേരളത്തിൽ നിന്നും 162 സ്കൂളുകളിൽ നിന്നുള്ള 8,014 വിദ്യാർഥികളാണ് ഇത്തവണ ഐസിഎസ്ഇ പരീക്ഷയെഴുതിയത്. ഇതിൽ 3,760 ആണ്‍കുട്ടികളും 4,254 പെണ്‍കുട്ടികളുമുണ്ട്. 66 സ്കൂളുകളിൽ നിന്നുള്ള 2,705 കുട്ടികൾ ഐഎസ്സിയിൽ പരീക്ഷയെഴുതി.