എ. കൗശിഗൻ ദുരന്ത പ്രതികരണ കമ്മീഷണർ
Wednesday, July 15, 2020 11:29 PM IST
തിരുവനന്തപുരം: ലാൻഡ് ബോർഡ് സെക്രട്ടറി ഡോ. എ. കൗശിഗനെ ദുരന്ത പ്രതികരണ കമ്മീഷണറായി മാറ്റി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള ചുമതലകൾക്കു പുറമെ ലാൻഡ് ബോർഡ് സെക്രട്ടറിയുടെയും നാഷണൽ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷൻ സ്റ്റേറ്റ് പ്രോജക്ട് മാനേജരുടെയും അധിക ചുമതലകൾ കൂടി ഇദ്ദേഹം വഹിക്കും.