റവ.ഡോ. വർഗീസ് മാളിയേക്കൽ പ്രൊവിൻഷ്യൽ
Sunday, August 2, 2020 12:14 AM IST
കൊട്ടിയം (കൊല്ലം): നിഷ്പാദുക കർമലീത്താ സഭയുടെ ദക്ഷിണ കേരള പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ആയി റവ.ഡോ. വർഗീസ് മാളിയേക്കൽ ഒസിഡി തെരഞ്ഞെടുക്കപ്പെട്ടു.
തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം റോമിലെ തെരേസിയാനം ഇന്റർനാഷണൽ കോളജിലെ പ്രഫസറായും റോമിലെ ഉർബനിയാനം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ ജനറൽ സെക്രട്ടറിയായും സേവനം ചെയ്തുവരവേയാണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടത്.
വരാപ്പുഴ അതിരൂപതയിൽ തുണ്ടത്തുംകടവ് ഇടവകയിൽ പരേതരായ ജോസഫിന്റേയും ബാർബറയുടേയും മകനാണ്.
റവ.ഡോ. ബെഞ്ചമിൻ ഏലിയാസ് ഒസിഡി, ഫാ.യേശുദാസ് പുത്തൻവിള വീട് ഒസിഡി, ഫാ.മേരീദാസൻ കെഎസ് ഒസിഡി, ഫാ.ക്രിസ്റ്റഫർ ഫെർണാണ്ടസ് ഒസിഡി എന്നിവർ കൗൺസിലേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.