962 പേർക്കു കോവിഡ്; 815 പേർക്കു രോഗമുക്തി
Tuesday, August 4, 2020 12:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 962 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 801 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 815 പേർ രോഗമുക്തി നേടി.
രണ്ടു മരണംകൂടി കോവിഡ് മൂലമെന്നു വ്യക്തമായതോടെ സംസ്ഥാനത്തെ ആകെ മരണം 84 ആയി. ജൂലൈ 31ന് മരിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ക്ലീറ്റസ് (68), ശനിയാഴ്ച മരിച്ച ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവ് ആയത്.
രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 55 പേർ വിദേശരാജ്യങ്ങളിൽനിന്നും 85 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സന്പർക്കത്തിലൂടെ രോഗം ബാധിച്ച 801 പേരിൽ 40 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യ പ്രവർത്തകർക്കു രോഗം സ്ഥിരീകരിച്ചു.11,484 പേരാണ് രോഗം സ്ഥിരീകരിക്കപ്പെട്ട് ഇനി ചികിത്സയിലുള്ളത്. 15,282 പേർ ഇതുവരെ കോവിഡിൽ നിന്നു മുക്തി നേടി. 1,45,234 പേർ നിരീക്ഷണത്തിൽ കഴിയുന്നു.