നാലു പ്രതികളുമായി എൻഐഎ തെളിവെടുപ്പ്
Wednesday, August 5, 2020 11:54 PM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതികളായ ജലാൽ, ഷാഫി, ഷറഫുദീൻ, ഷെഫീഖ് എന്നിവരെ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്നയും താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഹെദർ ഫ്ളാറ്റിലാണ് ഇവരെ യെത്തിച്ചത്.റമീസിനും സന്ദീപിനും സ്വപ്നയ്ക്കും സരിത്തിനുമൊപ്പം താനും ഫ്ളാറ്റിൽ ഗൂഢാലോചനയിൽ പങ്കാളിയായതായി ജലാൽ മൊഴി നൽകി. വെഞ്ഞാറമൂടിന് സമീപത്തും ഇവരെയെത്തിച്ചു തെളിവെടുത്തു. തുടർന്ന് പേരൂർക്കട പോലീസ് ക്ലബ്ബിലെത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്തു.