കോ​വി​ഡ് ബാ​ധി​ച്ച് നീ​ലേ​ശ്വ​രം സ്വ​ദേ​ശി മ​രി​ച്ചു
Saturday, August 8, 2020 12:22 AM IST
നീ​ലേ​ശ്വ​രം: കോ​വി​ഡ് ബാ​ധി​ച്ച് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ട്ട​പ്പു​റം ആ​ന​ച്ചാ​ലി​ലെ കോ​ട്ട​യി​ല്‍ മു​ഹ​മ്മ​ദ്കു​ഞ്ഞി ഹാ​ജി (75) മ​രി​ച്ചു. ഇ​തോ​ടെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി.​ ജൂ​ലൈ 22 നാ​ണ് മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം രോ​ഗ​ബാ​ധി​ത​രാ​യി​രു​ന്ന ഭാ​ര്യ, മ​ക​ന്‍, മ​ക​ള്‍, മ​ക​ളു​ടെ മ​ക​ന്‍ എ​ന്നി​വ​ര്‍ ഇ​പ്പോ​ള്‍ രോ​ഗ​മു​ക്ത​രാ​യി വീ​ട്ടി​ല്‍ ക്വാ​റന്‍റൈനി​ല്‍ ക​ഴി​യു​ക​യാ​ണ്.


കോ​ട്ട​പ്പു​റം ജു​മാ അ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ള്‍: ഷാ​ഹി​ദ, സ​റീ​ന, ഷി​ഹാ​ബ് (ജ​പ്പാ​ന്‍). മ​രു​മ​ക്ക​ള്‍: സാ​നു​ല്‍ ആ​ബി​ദ് (തൃ​ക്ക​രി​പ്പൂ​ര്‍), സ്വാ​ദി​ഖ് ഹാ​ജി (കോ​ട്ട​പ്പു​റം), റ​ഫീ​ദ (മേ​ല്‍​പ​റ​മ്പ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.