ആശീര്‍വാദ് ആട്ടയ്ക്കെതിരേ വ്യാജപ്രചാരണമെന്ന്
Saturday, August 8, 2020 12:23 AM IST
കൊച്ചി: ആട്ടയില്‍ പ്ലാസ്റ്റിക് കലര്‍ന്നിട്ടുണ്ടെന്ന് ആരോപിക്കുന്ന വീഡിയോകള്‍ വഴി ഇന്ത്യയിലെ മുന്‍നിര പാക്കേജ്ഡ് ആട്ട ബ്രാന്‍ഡ് ആയ ഐടിസിയുടെ ആശീര്‍വാദ് ആട്ടയ്ക്കെതിരേ വ്യാജപ്രചരണമെന്നു കന്പനി. ആശീര്‍വാദ് ആട്ട കുഴച്ചുണ്ടാക്കുന്ന മാവ് പലതവണ കഴുകിയാല്‍ ലഭിക്കുന്ന പശ പോലുള്ള പദാര്‍ഥം പ്ലാസ്റ്റിക് ആണെന്ന് പറയുന്ന വീഡിയോകളാണ് ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ മുതലായ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഐടിസി ലിമിറ്റഡ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും വ്യാജ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ itccare [email protected] എന്ന വിലാസത്തിലേക്ക് ഇ മെയില്‍ വഴിയോ ടോള്‍ ഫ്രീ നമ്പര്‍ ആയ 1800 425 444 444 വഴിയേ ഐടിസിയെ അറിയിക്കാമെന്നും അധികൃതര്‍ പറഞ്ഞു.