പെട്ടിമുടി മറയൂരിൽനിന്ന് 17 കിലോമീറ്റർ അകലെ
Saturday, August 8, 2020 1:13 AM IST
മറയൂർ: ദുരന്തമുണ്ടായ പെട്ടിമുടി മറയൂർ- മൂന്നാർ റോഡിൽ നിന്നു 17 കിലോമീറ്റർ അകലെയാണ്. വനംവകുപ്പിന്റെ നിയന്ത്രണമുള്ള ഇരവികുളം ദേശീയ ഉദ്യാനവും കടന്നുവേണം ഈ പ്രദേശത്തേക്ക് എത്താൻ.
അഞ്ച് ദിവസമായി വൈദ്യുതി ബന്ധം നിലച്ചതിനാൽ ഭൂരിഭാഗം പേരുടെയും മൊബൈൽ ഫോണുകൾ നിശ്ചലമായിരുന്നു. ഇതിന് പുറമേ പുറത്തേക്കു ബന്ധപ്പെടുവാനുള്ള വഴികളെല്ലാം മരം വീണും മണ്ണിടിഞ്ഞും തകർന്നും കിടന്നതിനാൽ അപകട വിവരം പുറത്തേക്ക് അറിയിക്കാനും രക്ഷാ പ്രവർത്തകർക്ക് എത്തിച്ചേരാനും ഏറെ തടസങ്ങളുണ്ടായി.