അഞ്ചു ജില്ലകളിൽ കോവിഡ് വ്യാപനം ഗുരുതരം
Wednesday, August 12, 2020 12:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതിനിടയിൽ അഞ്ചു ജില്ലകളിൽ രോഗ വ്യാപനം ഗുരുതരമെന്ന് ആരോഗ്യ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് കോവിഡ് രോഗവ്യാപനം കൂടുന്നത്. ഈ ജില്ലകളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു മുകളിലെത്തിയെന്നും ആരോഗ്യ വകുപ്പ് ഇന്നലെ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച് അഞ്ചു ശതമാനത്തിനു താഴേക്ക് കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
100 പേരെ പരിശോധിക്കുന്പോൾ എത്ര പേർക്കു രോഗം സ്ഥിരീകരിക്കുന്നു എന്നതിന്റെ കണക്കാണു കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.