പിഎസ്സിയിലും സാന്പത്തിക സംവരണം വേണം: എൻഎസ്എസ്
Thursday, August 13, 2020 12:18 AM IST
ചങ്ങനാശേരി: മുന്നോക്കവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് നിയമനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം നൽകുന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നുവെങ്കിലും പിഎസ്സി നിയമനങ്ങൾക്ക് ഇപ്പോഴും ബാധകമാക്കിയിട്ടില്ലെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാർ നായർ.
ബന്ധപ്പെട്ട സംവരണചട്ടം ഭേദഗതി ചെയ്യാത്തതാണ് ഇതിനു കാരണം. ചട്ടം ഭേദഗതി ചെയ്യാത്തതുമൂലം അർഹതപ്പെട്ട നിരവധിപേരുടെ അവസരങ്ങൾ ഇല്ലാതാവുകയാണ്. പ്രശ്നത്തിൽ എത്രയും വേഗം പരിഹാരം കാണുന്നില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകും.
മുന്നോക്കവിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കമ്യൂണിറ്റി മെറിറ്റിൽ വർധനവ് നല്കാത്തത് എന്തടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.