ഏതു കാര്യവും എൻഐഎ അന്വേഷിക്കട്ടെയെന്നു കോടിയേരി
Friday, August 14, 2020 11:41 PM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഏതു കാര്യം വേണമെങ്കിലും എൻഐഎ അന്വേഷിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണത്തിനു തടസം നിൽക്കില്ല. മാധ്യമങ്ങളിലൂടെ മാത്രമാണ് സ്വപ്നയുടെ മൊഴിയെപ്പറ്റി അറിഞ്ഞത്. മൊഴിയുടെ നിജസ്ഥിതി എന്താണെന്ന് സർക്കാരിനെ അറിയിച്ചാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയുള്ളൂ.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കേണ്ടത് റെഡ് ക്രസന്റാണ്. പദ്ധതിയിലെ എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത് റെഡ് ക്രസന്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവർത്തകർക്കെതിരേ മാത്രമല്ല, ആർക്കെതിരേയും സൈബർ ആക്രമണം പാടില്ല. സൈബർ ആക്രമണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നു കോടിയേരി പറഞ്ഞു.