സ്പീക്ക് അപ്പ് കേരള സത്യഗ്രഹം 24ന്
Saturday, August 15, 2020 12:35 AM IST
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസും സർക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തി ഒന്നായിരം വാർഡുകളിൽ 24 നു രാവിലെ ഒന്‍പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സത്യഗ്രഹം അനുഷ്ഠിക്കുമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ അറിയിച്ചു.