ക്രൈസ്റ്റ് യൂണിവേഴ്സിറ്റി - ജ്യോതി എൻജി. കോളജ് ധാരണാപത്രം ഒപ്പുവച്ചു
Wednesday, September 16, 2020 11:56 PM IST
തൃശൂർ: സാങ്കേതിക വിദ്യാഭ്യാസ സംസ്കാരം കൂടുതൽ ഉന്നതി യിൽ എത്തിക്കാൻ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും ജ്യോതി എൻജിനിയറിംഗ് കോളജും ധാരണാപത്രം ഒപ്പുവച്ചു.
ചടങ്ങിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അനിൽ ജോസഫ് പിന്റൊ, ഡയറക്ടർ ഓഫ് റിസർച്ച് റവ.ഡോ. ജോസഫ് വർഗീസ് കുരിത്തറ, ഡീൻഡോ ഐവാൻ ജോസ്, കോ-ഓർഡിനേറ്റർ ഡോ. ബെന്നി തോമസ്, ജ്യോതി എൻജിനീയറിംഗ് കോളജ് മാനേജർ മോണ്‍. തോമസ് കാക്കശേരി, കാന്പസ് ഹെഡ് ഫാ.റോയ് ജോസഫ് വടക്കൻ, അക്കാദമിക് ഡയറക്ടർ റവ.ഡോ. ജോസ് കണ്ണന്പുഴ, പ്രിൻസിപ്പൽ ഡോ. സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.