കാർഷിക ബിൽ: ആശങ്കയകറ്റണമെന്ന് മാർ ജോസ് പുളിക്കൽ
Thursday, September 24, 2020 12:03 AM IST
കോട്ടയം: കാർഷികോത്പന്ന വ്യാപാര, വാണിജ്യബിൽ, കർഷക ശക്തീകരണ ബിൽ, അവശ്യസാധന ഭേദഗതി ബിൽ എന്നിവയിലെ കർഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസ് പുളിക്കൽ. കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ 39-ാമതു വാർഷികപൊതുയോഗം ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ.
കമ്മീഷൻ വൈസ് ചെയർമാൻ തോമസ് മാർ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തി. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, സ്പന്ദൻ ചീഫ് കോ-ഒാർഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്മെന്റ് കമ്മീഷൻ ജോയിന്റ് സെക്രട്ടറിമാരായ ഫാ. തോമസ് തറയിൽ, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, കാരിത്താസ് ഇന്ത്യ മാനേജർ ഡോ. വി.ആർ. ഹരിദാസ്, സിസ്റ്റർ ജെസീന എസ്ആർഎ, പി.ജെ. വർക്കി എന്നിവർ പ്രസംഗിച്ചു. വിവിധ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളിലെ ഡയറക്ടർമാർ യോഗത്തിൽ പങ്കെടുത്തു.