അതുല്യമായ സംഭാവനകൾ : പി.ജെ. ജോസഫ്
Saturday, September 26, 2020 1:25 AM IST
തൊടുപുഴ: സംഗീത ലോകത്ത് മികച്ച സംഭാവനകൾ സമ്മാനിച്ചിട്ടുള്ള എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫ് എംഎൽഎ അനുശോചിച്ചു.
മാസ്മരിക ശബ്ദത്താൽ സംഗീത പ്രേമികളുടെ മനസു കവർന്ന എസ്പിബിയുടെ വേർപാട് സംഗീത ലോകത്തിന് തീരാ നഷ്ടമാണെന്നും ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.