കൂടിയാലോചനകളില്ല: കെ. മുരളീധരന്
Tuesday, September 29, 2020 12:33 AM IST
കോഴിക്കോട്: പാര്‍ട്ടിയിലെ പുനഃസംഘടനയിലടക്കം അഭിപ്രായവ്യത്യാസമുണ്ടെന്നും എന്നാല്‍ അതില്‍ പരസ്യമായി പ്രതികരിച്ച് ഒരു വിഴുപ്പലക്കലിന് ഇല്ലെന്നും കെ. മുരളീധരന് എംപി.വിഴുപ്പലക്കലിന്റെ കാലമൊക്കെ കഴിഞ്ഞു.
പാര്‍ട്ടി അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലുമൊക്കെ പല വെല്ലുവിളികളെയും നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും തന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും മുരളീധരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.