നെടുങ്കണ്ടം കസ്റ്റഡി മരണം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നുണപരിശോധന
Tuesday, September 29, 2020 12:33 AM IST
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നുണപരിശോധന കൊച്ചിയിലെ സിബിഐ ഓഫീസിൽ നടത്തി. കട്ടപ്പന മുന്‍ ഡിവൈഎസ്പി പി.പി. ഷംസ, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന അബ്ദുള്‍ സലാം എന്നിവരുടെ നുണപരിശോധനയാണ് ഇന്നലെ നടത്തിയത്.
നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ മര്‍ദിച്ചുകൊന്നത് ഉന്നത ഉദ്യോഗസ്ഥര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് സാക്ഷിമൊഴിയുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.