ഗോപിനാഥ് മുതുകാട് ബാലസൗഹൃദ കേരളം ബ്രാൻഡ് അംബാസഡർ
Tuesday, October 20, 2020 10:49 PM IST
തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച ബാലസൗഹൃദ കേരളം പ്രചാര പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മാന്ത്രികൻ ഗോപിനാഥ് മുതുകാടിനെ മന്ത്രി കെ. കെ. ശൈലജ പ്രഖ്യാപിച്ചു.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള അങ്കണവാടികളും സ്കുളുകളും മുഖേന ബാലാവകാശ പ്രവർത്തനങ്ങളും സന്ദേശങ്ങളും ഓരോ വീട്ടിലും എത്തിക്കുന്ന പദ്ധതി ശിശുദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കമ്മീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ പറഞ്ഞു. കമ്മീഷൻ അംഗം സി. വിജയകുമാർ, വനിത ശിശുക്ഷേമ സ്പെഷൽ സെക്രട്ടറി ബിജുപ്രഭാകർ എന്നിവർ പങ്കെടുത്തു.