8369 പേർക്ക് കോവിഡ്; രോഗമുക്തി 6839
Thursday, October 22, 2020 1:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8369 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 62,030 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്കു രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ശതമാനം. 26 മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 1,232 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 160 പേർ സംസ്ഥാനത്തിനു പുറത്ത് നിന്നു വന്നവരാണ്. 7,262 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 883 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകർക്കു രോഗം സ്ഥിരീകരിച്ചു. 6,839 പേർ രോഗമുക്തി നേടി.
93,425 പേരാണ് ചികിത്സയിലുള്ളത്. 2,67,082 പേർ ഇതുവരെ രോഗമുക്തി നേടി. 2,80,232 പേർ നിരീക്ഷണത്തിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം - 1190, കോഴിക്കോട് - 1158, തൃശൂർ - 946, ആലപ്പുഴ - 820, കൊല്ലം - 742, മലപ്പുറം - 668, തിരുവനന്തപുരം - 657, കണ്ണൂർ - 566, കോട്ടയം - 526, പാലക്കാട് - 417, പത്തനംതിട്ട - 247, കാസർഗോഡ് - 200, വയനാട് - 132, ഇടുക്കി - 100.