സംസ്ഥാനത്ത് 5457 പേർക്കു കോവിഡ്
Wednesday, October 28, 2020 1:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,457 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 7,015 പേർ രോഗമുക്തി നേടി. പരിശോധനകളുടെ എണ്ണം കുറഞ്ഞു നിൽക്കുന്പോഴും പോസിറ്റീവ് ആകുന്നവരുടെ നിരക്കിൽ കുറവു കാണിക്കുന്നത് നേരിയ ആശ്വാസം പകരുന്നു. ഇന്നലെ 46,193 സാന്പിളുകൾ പരിശോധിച്ചപ്പോൾ 11.81 ശതമാനം പേർക്കാണ് പോസിറ്റീവ് ആയത്.
ഇന്നലെ 24 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,376 ആയി.
നിലവിൽ 92,161 പേരാണ് ചികിത്സയിലുള്ളത്. 3,09,032 പേർ ഇതുവരെ രോഗമുക്തി നേടി. 2,83,150 പേർ നിരീക്ഷണത്തിലുണ്ട്.