പ്രഫ. ചന്ദ്രഭാസ് നാരായണ ആര്‍ജിസിബി ഡയറക്ടര്‍
Thursday, October 29, 2020 12:28 AM IST
തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞനും ഗവേഷകനുമായ പ്രഫ. ചന്ദ്രഭാസ് നാരായണയെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ബംഗളുരുവിലെ ജവഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ (ജഐന്സിഎഎസ്ആര്) റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മന്റ് വിഭാഗം ഡീനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നത്.
രാജ്യത്തെ മോളിക്കുളര്‍ ബയോളജി, ബയോടെക് ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ ആര്‍ജിസിബിയുടെ ഡയറക്ടറായി പ്രൊഫ. നാരായണയെ നിയമിച്ചത് കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതിയാണ്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.