പതാകാദിനം ആചരിച്ചു
Sunday, November 1, 2020 12:54 AM IST
ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റി പതാകാദിനം ആചരിച്ചു. എൻഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ മന്നം സമാധിയിലും എൻഎസ്എസ് ആസ്ഥാനതത്തും പതാക ഉയർത്തി. കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും കരുതലിനും നായർ സർവീസ് സൊസൈറ്റി മുൻതൂക്കം നൽകുന്നുണ്ടെന്നും ഇതു തുടരണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു.