എൽഡിഎഫ് കൂട്ടായ്മ 25ന്
Sunday, November 22, 2020 12:48 AM IST
തിരുവനന്തപുരം: കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര അന്വേഷണ ഏജൻസികൾക്കും സിഎജിക്കുമെതിരേ പ്രചാരണത്തിന് എൽഡിഎഫ്. ഇതിന്റെ ഭാഗമായി 25 ന് വൈകുന്നേരം അഞ്ചിന് പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കണ്‍വീനർ എ. വിജയരാഘവൻ അറിയിച്ചു.സ്വർണ കള്ളക്കടത്ത് അന്വേഷിക്കുന്നതിനു പകരം കേന്ദ്ര അന്വേഷണ ഏജൻസികൾ എല്ലാ വികസന പദ്ധതികളും സ്തംഭിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് എ. വിജയരാഘവൻ ആരോപിച്ചു.