അഖില കേരള പ്രസംഗമൽസരം: സമ്മാനങ്ങൾ വിതരണം ചെയ്തു
Tuesday, November 24, 2020 12:34 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം സംഘടിപ്പിച്ച അഖില കേരള പ്രസംഗ മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ “സാന്പത്തിക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന ലേഖനത്തെ മുൻനിർത്തിയാണ് പ്രസംഗമത്സരം നടത്തിയത്.
വിവിധ രൂപതകളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്ത ഓണ്‍ലൈൻ മത്സരത്തിൽ ചങ്ങനാശേരി അതിരൂപതാംഗം ബ്ലസി ബിനു, താമരശേരി രൂപതാംഗം ബിനീഷ തോമസ്, കാഞ്ഞിരപ്പള്ളി രൂപതാംഗം ഐറിൻ സജി എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. ഷോണ്‍ ഷാജി, അഗസ്റ്റിൻ ദേവ്, എലിസബത്ത് ഏബ്രഹാം, റാണി തെരേസ, അലീന ബെന്നി, ടോം ജേക്കബ്, അമിലിയ തെരേസ്, അമലു ജോസഫ്, മിനി സണ്ണി, എഡിസണ് ജോർജ് എന്നിവർ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി.
കോവിഡ് കാലത്ത് അതിജീവനത്തിന്റെ സന്ദേശം നൽകിയ എയ്ഞ്ചൽ റോയി, ജോ ബാസ്റ്റിൻ, ടോം സജു എന്നിവർ മലയാളം പ്രസംഗത്തിൽ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളും ലെയ സെബാസ്റ്റ്യൻ, നോയ യോഹന്നാൻ, അലോക മരിയ എന്നിവർ ഇംഗ്ലീഷ് പ്രസംഗത്തിൽ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളും നേടി. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, സിസ്റ്റർ റാണി മരിയ എസ്എബിഎസ്, മരിയ ബാബു എന്നിവർ പ്രസംഗിച്ചു.