വിദേശവായ്പയ്ക്ക് വീണ്ടും കിഫ്ബി തീരുമാനം
Tuesday, November 24, 2020 12:34 AM IST
തിരുവനന്തപുരം: കിഫ്ബിയുടെ വായ്പകൾക്കെതിരായ സിഎജി വിമർശനങ്ങൾ വിവാദമായതിനു പിറകേ കടപ്പത്രത്തിലൂടെ 1100 കോടിയുടെ വിദേശവായ്പ സമാഹരിക്കാൻ കിഫ്ബി നീക്കം. കിഫ്ബി ഡയറക്ടർ ബോർഡ് ഇതിന് അനുമതി നൽകി. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായാണ് അറിയുന്നത്.
ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനിൽ നിന്നു ഗ്രീൻ ബോണ്ടിലൂടെ പണം സമാഹരിക്കാനാണു തീരുമാനം.