മാർത്തോമ്മ മെത്രാപ്പോലീത്ത മാർ ആലഞ്ചേരിയെ സന്ദർശിച്ചു
Wednesday, November 25, 2020 12:32 AM IST
കൊച്ചി: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഇന്നലെ മൗണ്ട് സെന്റ് തോമസിൽ എത്തി സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു.
ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയെ കൂരിയ ബിഷപ് ഡോ. സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ബൊക്കെ നൽകി സ്വീകരിച്ചു. അനുമോദനസമ്മേളനത്തിൽ മാർ ജോർജ് ആലഞ്ചേരി മാർത്തോമ്മ മെത്രാപ്പോലീത്തയെ പൊന്നാട അണിയിച്ചാദരിച്ചു.
കൂരിയ ചാൻസലർ ഫാ. ഡോ. വിൻസന്റ് ചെറുവത്തൂർ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കപ്പിള്ളി, ഇന്റർ ചർച്ച് കൗണ്‍സിൽ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. ജോർജ് മഠത്തിൽപറന്പിൽ, റവ. ഡോ. ജോസഫ് തൊലാനിക്കൽ, റവ. ഡോ. തോമസ് അദോപ്പിള്ളി, റവ. ഡോ. തോമസ് മേൽവട്ടത്ത്, റവ. ഡോ. ജോജി കല്ലിങ്കൽ എന്നിവർ ആശംസകളർപ്പിച്ചു.