ധനമന്ത്രിയുടെ പങ്കാളിത്തം അന്വേഷിക്കണം: കെ. സുരേന്ദ്രൻ
Monday, November 30, 2020 1:16 AM IST
എടത്വ: കെഎസ്എഫ്ഇ ഇടപാടുകളിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ പങ്കാളിത്തം അന്വേഷിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. വകുപ്പ് ഉദ്യോഗസ്ഥരെ പൂർണമായി ഉപയോഗിച്ചുകൊണ്ടാണു ധനമന്ത്രി അഴിമതിക്ക് കളമൊരുക്കിയത്. കിഫ്ബിക്ക് പുറമേ പ്രവാസി ചിട്ടി ഇടപാടിലും ധനമന്ത്രി പങ്കാളിയാണ്. ധനമന്ത്രി വിജിലൻസ് അന്വഷണത്തെ ഭയപ്പെടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.