തെരഞ്ഞെടുപ്പ് കമ്മീഷൻ ഏതെങ്കിലും പാർട്ടിയുടെ ചട്ടുകമാകരുത്: വി. മുരളീധരൻ
Monday, November 30, 2020 1:16 AM IST
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഏതെങ്കിലും പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അനുവദിച്ച ചിഹ്നങ്ങളും സ്ഥാനാർഥികളുടെ ക്രമവും മാറ്റാനാകില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെയാണ് മുരളീധരന്റെ പ്രതികരണം.
തിരുവനന്തപുരം നഗരസഭയിലേക്ക് താമര ചിഹ്നത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളുടെ അതേ പേരുള്ള അപരന്മാർക്ക് തൊട്ടടുത്ത് സ്ഥാനവും റോസാപ്പൂ ചിഹ്നവും നൽകിയതിനെതിരേ നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു.