കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി
Saturday, December 5, 2020 12:39 AM IST
തൊടുപുഴ: ഉപ്പുകുന്ന് വില്ലന്തണ്ട് ഭാഗത്തു നിന്നും മൂലമറ്റം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചാരായം വാറ്റുന്നതിനായുള്ള കോട പിടി കൂടി നശിപ്പിച്ചു. ഉൾവനത്തിൽ പാറയിടുക്കിലുള്ള അള്ളിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായായിരുന്നു പരിശോധന.